ലണ്ടന്‍: പത്തു പേരുമായി പൊരുതിക്കളിച്ച ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയം ലീഗ് ഫുട്ബാളില്‍ എവര്‍ട്ടണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചുകയറി. 55ാം മിനറില്‍ ഡിര്‍ക് കുയിറ്റാണ് ഗോള്‍ കുറിച്ചത്. സോതിറോസ് കിര്‍ഗിയാകോസ് ആദ്യപകുതിയില്‍ ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷം പത്തു പേരുമായാണ് സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ പന്ത് തട്ടിയത്. മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ എവര്‍ട്ടന്‍ താരം സ്റ്റീവന്‍ പീനാറും ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായി. 25 കളികളില്‍ 44 പോയന്റുമായി ലിവര്‍പൂള്‍ നാലാമതാണിപ്പോള്‍.
ഇന്ന് നടക്കുന്ന സുപ്രധാനമായൊരു കളിയില്‍ 55 പോയന്‍േറാടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെല്‍സി 49 പോയന്റുമായി മൂന്നാമതുള്ള ആഴ്‌സനലിനെ നേരിടും.