രാത്രി ഗതാഗത നിരോധം: കേസ് പുതിയ ബെഞ്ചില്‍
Tuesday, February 9, 2010
ഇന്ന് ജസ്റ്റിസ് വി. ഗോപാലഗൌഡ അവധിയായതിനാലാണ് കേസ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എന്‍. വേണുഗോപാല ഗൌഡ എന്നിവരുടെ മൂന്നാം നമ്പര്‍ കോടതിയിലേക്ക് മാറ്റിയത്. ഇത് രണ്ടാം തവണയാണ് കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റുന്നത്. ആദ്യം ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരന്‍, ജസ്റ്റിസ് മോഹന്‍ശന്തന ഗൌഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍, സ്വത്ത് വിവാദത്തെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരന്‍ കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാലാണ് ജസ്റ്റിസ് വി. ഗോപാല ഗൌഡ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരുടെ രണ്ടാം നമ്പര്‍ കോടതിയിലേക്ക് കേസ് മാറ്റിയത്. ഇന്ന് 50ാം നമ്പര്‍ കേസായാണ് ഹരജികള്‍ പരിഗണനക്കുവരിക. |
പുതിയ വാര്‍ത്തകള്‍ |