പി.എസ്.സി അറിയിപ്പുകള്‍
Monday, February 8, 2010
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (മെഷിനിസ്റ്റ്) തസ്തികയുടെ സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍പ്രമാണ പരിശോധന വ്യാഴാഴ്ച പാലക്കാട് ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. കോഴിക്കോട് ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (കാര്‍പന്ററി) തസ്തികയുടെ സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെട്ട വികലാംഗരായ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും യോഗ്യതാ നിര്‍ണയവും വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ പത്തോളജി തസ്തികയുടെ ഇന്റര്‍വ്യു ഫെബ്രുവരി 16,17 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫിസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ആസ്ഥാന ഓഫിസുമായി ബന്ധപ്പെടുക. ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ ലീഗല്‍ അസിസ്റ്റന്റുമാര്‍ക്ക് വേണ്ടി നടത്തുന്ന ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ ഫെബ്രുവരി 17, 18 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഒരു മണിവരെ പി.എസ്.സി ആസ്ഥാന ഓഫിസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ആസ്ഥാന ഓഫിസുമായി ബന്ധപ്പെടണം. പരീക്ഷാ ടൈംടേബിളും വിശദവിവരങ്ങളും പി.എസ്.സി വെബ്സൈറ്റില്‍ ലഭ്യമാണ്. |
പുതിയ വാര്‍ത്തകള്‍ |