വിപണി

വെള്ളി, പഞ്ചസാര വില കൂടി

കോഴിക്കോട്: വെള്ളിക്ക് 200 ഉം, പഞ്ചസാരക്ക് 25 ഉം, കൊപ്ര ഉണ്ടക്ക് 50 ഉം രാജാപൂരിന് 25 ഉം രൂപ കൂടി. സ്വര്‍ണവിലയില്‍ മാറ്റമില്ല.

റിലയന്‍സ് വിപണിക്ക് തുണയായി

മുംബൈ: പല മുന്‍നിര ഓഹരികളിലും ശക്തമായ വില്‍പന നടന്നെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബലത്തില്‍ സൂചികകള്‍ ഇന്നലെ നേട്ടമുണ്ടാക്കി. 45.79 പോയന്റ് ഉയര്‍ന്ന ബോംബെ ഓഹരിവിലസൂചിക (സെന്‍സെക്സ്) 17098.33ല്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. ഇടപാടുകളുടെ തോതിലും വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
പ്രതിസന്ധിയിലായ യു.എസ് കമ്പനി കോണ്ടല്‍ ബേയ്സല്‍ കമ്പനി ഏറ്റെടുക്കാനുള്ള മല്‍സരത്തില്‍നിന്ന് റിലയന്‍സ് ഏറക്കുറെ പിന്മാറിയതാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
Syndicate content
Share/Bookmark