വേനലിന്റെ തുടക്കത്തില്‍തന്നെ കേരളം കൊടുംചൂടില്‍ ഉരുകുകയാണ്. പാലക്കാട് ഏഴ് പേര്‍ക്ക് സൂര്യാഘാതമേറ്റെന്ന വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.
കനത്ത ചൂടില്‍ ശരീരത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതും അതുവഴി അമിതജലനഷ്ടം സംഭവിക്കുന്നതുമാണ് സൂര്യാഘാതത്തിന് കാരണമാവുന്നത്്. അന്തരീക്ഷത്തിലെ താപനില കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരും. ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതിനാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടും. മരണംപോലും സംഭവിക്കാവുന്നത്ര അപകടകരമാണ് ഈ അവസ്ഥ.