പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍

വീശിയതാര് ടി.ടി.ഇയോ ലേഖകനോ?

ഡി. ബാബുപോളിന്റെ മധ്യരേഖയില്‍ (മാധ്യമം മാര്‍ച്ച് 3) കണ്ട വക്രരേഖകയാണ് ഈ പ്രതികരണത്തിന് ആധാരം. ട്രെയിന്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനെപ്പറ്റി (ടി.ടി.ഇ) ഒരു വാര്‍ത്ത പത്രങ്ങളില്‍ വന്നിരുന്നു. ഈ വാര്‍ത്തയെ വികൃതമാക്കി വാദിയെ പ്രതിയാക്കിക്കൊണ്ട് ബാബുപോള്‍ എഴുതിയ ഗീര്‍വാണം 'മാധ്യമസംസ്കാരത്തിന്' നിരക്കുന്നതല്ല. ഈ സംഭവം നടക്കുമ്പോള്‍ ബാബുപോളും ട്രെയിനില്‍ ദൃക്സാക്ഷിയായി ഉണ്ടായിരുന്നു എന്നു തോന്നും അദ്ദേഹത്തിന്റെ 'ഗിരിപ്രഭാഷണം' കേട്ടാല്‍. അതിങ്ങനെ: 'ഒരു വിദ്യാര്‍ഥിനി തീവണ്ടിയില്‍ യാത്ര ചെയ്യുന്നു.

ഭൂമി തിരിച്ചുകിട്ടണം

ജന്മിമാരില്‍നിന്ന് ഭൂ പരിഷ്കരണത്തിന്റെ പേരില്‍ ഭൂമി കൈക്കലാക്കിയവര്‍ ആ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ച് വിറ്റ് കോടീശ്വരന്മാരാവുമ്പോള്‍ പഴയ ജന്മികള്‍ ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവാനാവാതെ കഷ്ടപ്പെടുകയാണ്. മണ്ണില്‍ പണിയെടുക്കുന്നതിലൂടെ സ്ഥാപിച്ച അവകാശം മണ്ണില്‍ പണിയെടുക്കുന്നില്ലെങ്കില്‍ നഷ്ടപ്പെടും. അതിനാല്‍, ഭൂമി യഥാര്‍ഥ ഉടമക്ക് തന്നെ തിരിച്ചു കിട്ടണം. സ്വന്തം ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ടാറ്റമാരോട് നിഴല്‍യുദ്ധം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് കൈമാറുന്നതിനെ പറ്റിയും ആലോചിക്കണം.
Syndicate content
Share/Bookmark