ഇരിക്കൂര്‍: ചൂട് കഠിനമായ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എ.എല്‍.പി സ്കൂളിലെ 60ഓളം വിദ്യാര്‍ഥികള്‍ക്ക് സൂര്യാഘാതമേറ്റു.
ഒന്നുമുതല്‍ നാലാംക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സൂര്യാഘാതത്തിന്റെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കുട്ടികളുടെ സൂര്യപ്രകാശം തട്ടിയ ശരീരഭാഗങ്ങളില്‍ ചുവന്ന് കരുവാളിച്ചു. അഹസ്യമായ ചൊറിച്ചിലും ശരീരത്തില്‍ പൊടിപ്പുകളും ഉണ്ടായി. കഴുത്തിലും മറ്റും പ്രത്യേക നിറവ്യത്യാസവുമുണ്ടായിരുന്നു. ഏതാനും കുട്ടികള്‍ക്ക് തലകറക്കം, ഛര്‍ദി, തലവേദന, പനി എന്നിവയുമുണ്ടായി.