മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് ഇന്ന് മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്ന ടൂര്‍ണമെന്റിന് കണ്ണഞ്ചിക്കുന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് തുടക്കമാവുക. അന്താരാഷ്ട്ര പ്രശസ്തരായ ലയണല്‍ റിച്ചീ, ബ്യോണ്‍ ആഗന്‍, യു.ബി 40 , ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിന് കൊഴുപ്പേകാന്‍ ലേസര്‍ ഷോയും വെടിക്കെട്ടുമുണ്ടാവും.