അറിയിപ്പുകള്‍

സെറ്റ് കോച്ചിങ്

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സെറ്റ് പരീക്ഷയുടെ സയന്‍സ് വിഷയങ്ങള്‍ക്കുള്ള കോച്ചിങ് ക്ലാസുകള്‍ ഏപ്രില്‍ 5 മുതല്‍ ഇ.എം.എസ് ചെയറില്‍ ആരംഭിക്കുന്നു.
ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോമിന് നൂറ് രൂപ മണിയോര്‍ഡറായി കോഓഡിനേറ്റര്‍, ഇ.എം.എസ് ചെയര്‍, കാലിക്കറ്റ്  യൂനിവേഴ്സിറ്റി പി.ഒ എന്ന വിലാസത്തില്‍ അയക്കുകയോ ഓഫിസില്‍ നേരിട്ട് അടക്കുകയോ ചെയ്താല്‍ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 29 നകം ലഭിച്ചിരിക്കണം.

ഇന്റര്‍വ്യു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  എച്ച്.എസ്.എ (ഇംഗ്ലീസ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മുഖ്യപട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 1136 ഒ.ബി.സി വരെയുള്ള (ലിസ്റ്റ്^ IIലെ വികലാംഗ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ) ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു മാര്‍ച്ച് 16,17,18,19,23,24,25,26 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫിസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ തിരുവനന്തപുരം ജില്ലാ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.

കേരള ഹയര്‍ സെക്കന്‍ഡറി

വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സുവോളജി തസ്തികയുടെ ഇന്റര്‍വ്യു (ലിസ്റ്റ്^ IIലെ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) മാര്‍ച്ച് 17ന് പി.എസ്.സി ആസ്ഥാന ഓഫില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി ആസ്ഥാന ഓഫിസുമായി ബന്ധപ്പെടണം.

പ്ലംബിങ് ലൈസന്‍സ് പരീക്ഷാ ഫലം

കേരള വാട്ടര്‍ അതോറിറ്റിയില്‍ 2009ല്‍ പ്ലംബിങ് ലൈസന്‍സ് നല്‍കുന്നതിനുവേണ്ടി നടത്തിയ പരീക്ഷയില്‍ വിജയിച്ചവരുടെ വിവരങ്ങള്‍ അതാത് ഡിവിഷന്‍ ഓഫിസുകളില്‍ നിന്ന് ലഭിക്കും.

ആര്‍മി പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസ് 2010 ഫെബ്രുവരി 21ന് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫിസില്‍നടത്തിയ സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നര്‍സിങ് അസിസ്റ്റന്റ് എന്നീ തസ്തികയിലേക്കുള്ള പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
Syndicate content
Share/Bookmark