വാഷിങ്ടണ്‍ : ഈ വര്‍ഷത്തെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അര്‍ഹനായി. അവാര്‍ഡ് സെപ്റ്റമ്പറില്‍ സമ്മാനിക്കുമെന്ന് അമേരിക്കയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ നെഗ്രോപൊണ്ടെ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍ , ഫ്രഞ്ച് പ്രസിണ്ട ് നികോളാസ് സര്‍കോസി , ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രസീല്‍ പ്രസിഡണ്ട് ലുല ഡ സില്‍വ എന്നിവര്‍ക്കാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ചത്. ദി അപ്പീല്‍ ഓഫ് കോണ്‍ഷ്യസ് ഫെഡറേഷന്‍ ആണ് വേള്‍ഡ് സ്റ്റേറ്റ്മാന്‍ അവാര്‍ഡ് നല്‍കുന്നത്.